You are Here : Home / News Plus

കൊക്കെയ്നുമായി പിടിയിലായ സഹസംവിധായികയുടെ കൂട്ടാളി പിടിയില്‍

Text Size  

Story Dated: Thursday, February 12, 2015 04:09 hrs UTC

തൃശൂര്‍: കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ മയക്കുമരുന്നുമായി പിടിയിലായ സിനിമാ സഹസംവിധായിക ബ്ളെസിയുടെ കൂട്ടാളിയായ യുവാവിനെ കഞ്ചാവുമായി പൊലിസ് അറസ്റ്റ് ചെയ്തു. അര കിലോ കഞ്ചാവുമായി കോതകുളം ബീച്ച് സ്വദേശി സായ് നൈനേഷിനെയാണ് വലപ്പാട് പൊലിസ് പിടികൂടിയത്.
കൊക്കെയ്നുമായി പിടിയിലായ ബ്ളെസിക്ക് മയക്കുമരുന്ന് എത്തിക്കുന്നത് മലയാളിയാണെന്ന് സായ് നൈനേഷ് മൊഴി നല്‍കിയതായി പൊലിസ് വ്യക്തമാക്കി. വിവേക് എന്നയാളാണ് ബ്ളെസിക്കും മറ്റും മയക്കുമരുന്ന് എത്തിക്കുന്നത്. വിവേക് തന്‍െറ ബന്ധുവും ബ്ളെസിയുടെ കാമുകനുമാണെന്നും നൈനേഷ് പറഞ്ഞതായി പൊലിസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.