You are Here : Home / News Plus

കര്‍ണാടക സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Friday, February 13, 2015 07:32 hrs UTC

ബംഗളൂരു - എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. മന്ത്രി ആര്യാടന്‍ മുഹമ്മദ്, മലപ്പുറം കലക്ടര്‍ കെ.ബിജു, എറണാകുളം റേഞ്ച് ഐ.ജി അജിത് കുമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രിയും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയ ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍െറ ആവശ്യങ്ങള്‍ ഉന്നയിക്കും. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതേയുള്ളു. കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.