You are Here : Home / News Plus

പൂഞ്ചില്‍ വീണ്ടും പാക് നുഴഞ്ഞുകയറ്റം ശ്രമം

Text Size  

Story Dated: Sunday, February 15, 2015 07:04 hrs UTC

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തി നിയന്ത്രണരേഖയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം. പൂഞ്ച് സെക്ടറില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച നാലുപേര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു.
വെടിയൊച്ച കേട്ടയുടന്‍ തൊട്ടടുത്ത പാകിസ്താന്‍ പോസ്റ്റില്‍ നിന്നും ഇന്ത്യന്‍ സേനക്കുനേരെ കനത്ത വെടിവെപ്പുണ്ടായതായി സൈനിക വക്താവ് കേണല്‍ എസ്.ഡി ഗോസ്വാമി അറിയിച്ചു.
ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു പാകിസ്താന്‍കാരന്‍ കൊല്ലപ്പെട്ടതായി പാക്സേന ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.