You are Here : Home / News Plus

കോലിക്ക് സെഞ്ച്വറി,പാകിസ്ഥാന് 301 റണ്‍സ് വിജയലക്ഷ്യം

Text Size  

Story Dated: Sunday, February 15, 2015 08:13 hrs UTC

അഡ്ലൈഡ് :ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ പാകിസ്ഥാന് മുന്നില്‍ 301 റണ്‍സ് വിജയലക്ഷ്യം നല്‍കി. 50 ഓവറില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ 300 റണ്‍സ് എടുത്തത്. അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിക്കാഞ്ഞത് മത്സരത്തില്‍ വഴിത്തിരിവായേക്കും.
പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ സൊഹ്യല്‍ ഖാനാണ് ഇന്ത്യന്‍ റണ്‍നിരക്ക് പിടിച്ചുനിര്‍ത്തിയത്. സൊഹ്യെല്‍ അഞ്ച് വിക്കറ്റ് എടുത്തു. ഇന്ത്യക്ക് വേണ്ടി വൈസ് ക്യാപ്റ്റന്‍ വിരാട് കോലി (107) സെഞ്ച്വറി നേടി. കോലിയുടെ 22ാം സെഞ്ച്വറിയാണ് അഡ്ലൈഡില്‍ സ്വന്തമാക്കിയത്. ഓപ്പണര്‍ ശിഖര്‍ ധവാനും (76), സുരേഷ് റെയ്ന (74)യും അര്‍ധസെഞ്ച്വറികള്‍ നേടി. ക്യാപ്റ്റന്‍ ധോണി 18 റണ്‍സെടുത്ത് പുറത്തായി. രോഹിത്ത് ശര്‍മ്മ (15)യാണ് പുറത്തായ ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍. 76 റണ്‍സ് എടുത്ത ധവാന്‍ റണ്ണൗട്ട് ആകുകയായിരുന്നു.
രോഹിിത് പുറത്തായ ശേഷം ധവാന്‍ - കോലി കൂട്ടുകെട്ടാണ് ഇന്ത്യയെ ഭേദപെട്ട നിലയിലേക്ക് എത്തിച്ചത്. വമ്പന്‍ അടികള്‍ക്ക് മുതിരാതെ സിംഗിളുകളിലൂടെ കളി മുന്നോട്ട് നീക്കിയ ഈ കൂട്ടുകെട്ട് മോശം പന്തുകള്‍ക്ക് അര്‍ഹിച്ച ശിക്ഷയും നല്‍കി.
ധവാനാണ് മത്സരത്തില്‍ കൂടുതല്‍ അക്രമിച്ച് കളിച്ചത്. 60 പന്തുകളില്‍ ധവാന്‍ അര്‍ധസെഞ്ച്വറി തികച്ചതോടെ കോലിയും ബാറ്റിങ്ങിന്‍റെ ഗിയര്‍മാറ്റി.ബി പൂളിലെ ആദ്യ മത്സരമാണെങ്കിലും ഇരുടീമിനും ഫൈനല്‍പോലെ പ്രധാനപ്പെട്ടതാണിത്. പരസ്പരം തോല്‍ക്കാനാകില്ല എന്നതു മാത്രമല്ല, ടൂര്‍ണമെന്‍റ്റില്‍ മുമ്പോട്ടുള്ള പ്രയാണത്തെയും ഇന്നത്തെ ഫലം സ്വാധീനിക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.