You are Here : Home / News Plus

നരഭോജി കടുവയ്ക്കെതിരെ നാട്ടുപ്രതിഷേധം ശക്തം

Text Size  

Story Dated: Sunday, February 15, 2015 09:57 hrs UTC

വയനാട് അതിര്‍ത്തിക്കടുത്ത് തമിഴ്‌നാട്ടിലെ പാട്ടവയല്‍ മേഖലയില്‍ നരഭോജികടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കോഴിക്കോട് - ഊട്ടി ദേശീയപാത ഉപരോധിക്കുന്നതിനിടെ സംഘര്‍ഷം. പ്രതിഷേധത്തിനെത്തിയവര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസും തകര്‍ത്തു.ശനിയാഴ്ച രാവിലെ 10.30നാണു മഹാലക്ഷ്മി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ മൂന്നു ദിവസത്തിനുള്ളില്‍ രണ്ടു പേരാണു കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുവതിയെ കടിച്ചുകീറി കൊലപ്പെടുത്തിയ കടുവ പിന്നീടു മറ്റൊരാളെയും ആക്രമിച്ചു. പാട്ടവയല്‍ ചെറുകുന്ന് രാജന്റെ മകന്‍ രജീഷി(34)നെയാണു വൈകുന്നേരം കടുവ ആക്രമിച്ചത്. ഗുരുതരാവസ്ഥയിലായ രജീഷിനെ സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലും പിന്നീടു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.തണ്ടര്‍ബോള്‍ട്ട് സേനയും കടുവയെ പിടിക്കാന്‍ സജീവമായി രംഗത്തുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.