You are Here : Home / News Plus

കള്ളപ്പണം അന്വേഷണം ഏകോപിപ്പിക്കാന്‍ പുതിയ ഏജന്‍സി

Text Size  

Story Dated: Monday, February 16, 2015 04:05 hrs UTC

വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ (എസ്.ഐ.ടി.) ഇനി കേന്ദ്ര സാമ്പത്തിക രഹസ്യാന്വേഷണ ബ്യൂറോ(സി.ഇ. ഐ.ബി.)യും. അന്വേഷണ, നിര്‍വഹണ ഏജന്‍സികള്‍ക്കിടയിലെ ഏകോപനമെന്ന സുപ്രധാന ദൗത്യമാണ് കേന്ദ്രസര്‍ക്കാര്‍ സി.ഇ. ഐ.ബി.യെ ഏല്‍പ്പിച്ചിരിക്കുന്നത്.

നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ(ഇ.ഡി.)യാണ് ഇതിനായി പരിഗണിച്ചിരുന്നത്. എന്നാല്‍, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശവിനിമയ ലംഘനം തുടങ്ങിയ കേസുകള്‍ മൂലം ഇ.ഡി.ക്കുള്ള അമിതജോലിഭാരവും സി.ഇ.ഐ. ബി.യുടെ പക്കല്‍ പുതിയ ദൗത്യത്തിനാവശ്യമായ വിഭവങ്ങളുള്ളതുമാണ് പുതിയ തീരുമാനത്തിന് കാരണം. കള്ളപ്പണ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുന്ന 12-ാമത് എജന്‍സിയാണ് സി.ഇ.ഐ.ബി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.