You are Here : Home / News Plus

പാര്‍ട്ടിയില്‍ രണ്ടുതരം നീതിയെന്ന് കേന്ദ്രനേതൃത്വത്തോട് വി.എസ്‌

Text Size  

Story Dated: Tuesday, February 17, 2015 03:37 hrs UTC

കേരളത്തിലെ പാര്‍ട്ടി നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ രണ്ടുതരം നീതി നടപ്പാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.

സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ വിഭാഗീയതയ്ക്ക് വിരാമമിട്ടുവെന്ന് അവകാശവാദം മുഴക്കുന്ന നേതൃത്വം യഥാര്‍ത്ഥത്തില്‍ വിഭാഗീയമായാണ് സമ്മേളനങ്ങളില്‍ ഇടപെട്ടതെന്നും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ അദ്ദേഹം ആരോപിച്ചു.
തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ മാത്രം പാര്‍ട്ടികമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുകയെന്ന സമീപനമാണ് നേതൃത്വം സ്വീകരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ പലകാരണങ്ങളാല്‍ പാര്‍ട്ടിയോട് അകന്നുപോയവരെ തിരിച്ച് പാര്‍ട്ടിയോട് അടുപ്പിക്കണമെന്നാണ് കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം വികലമായാണ് നടപ്പാക്കിയതെന്നും പാര്‍ട്ടിയോട് വിധേയത്വം പുലര്‍ത്തി നിലകൊണ്ട കണ്ണൂരിലെ മുന്‍ എം.എല്‍.എ. സി.കെ.പി. പദ്മനാഭനേയും തൃശ്ശൂരിലെ യുവജനനേതാവ് ടി.ശശിധരനേയും അകറ്റി നിര്‍ത്തിയ പാര്‍ട്ടി നേതൃത്വം പാര്‍ട്ടിവിട്ട് കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്നവരെപ്പോലും സ്ഥാനമാനങ്ങള്‍ നല്‍കി ആദരിച്ചുവെന്നും കേന്ദ്രനേതൃത്വത്തിന് നല്‍കിയ കുറിപ്പില്‍ വി.എസ്. കുറ്റപ്പെടുത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.