You are Here : Home / News Plus

പഴയങ്ങാടിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

Text Size  

Story Dated: Wednesday, February 18, 2015 05:25 hrs UTC

പഴയങ്ങാടി താരാപുരത്ത് ഭാര്യയെ തലയ്ക്കടിയേറ്റു മരിച്ച നിലയിലും ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും കണെ്ടത്തി. താരാപുരം ദുര്‍ഗാംബിക ക്ഷേത്രത്തിനു സമീപം പാതിരപ്പറമ്പില്‍ വിജിയെയാണ് (35) തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണെ്ടത്തിയത്. ഭര്‍ത്താവ് കെ.പി. മിനീഷി (40) നെ സമീപത്ത് തൂങ്ങി മരിച്ച നിലയിലാണ് കണെ്ടത്തിയത്.
വീടിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സമീപത്ത് ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ഷെഡിന്റെ വാതില്‍ തുറക്കാത്തതിനാല്‍ സമീപവാസികള്‍ എത്തിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണെ്ടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.