You are Here : Home / News Plus

കുരങ്ങുപനി: അവലോകന യോഗം വ്യാഴാഴ്ച

Text Size  

Story Dated: Thursday, February 19, 2015 09:52 hrs UTC

കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അന്തര്‍സംസ്ഥാന അവലോകന യോഗം വയനാട്ടില്‍ വ്യാഴാഴ്ച നടക്കും. വയനാട്ടില്‍ പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണു സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേരുന്നത്. ജില്ലാ അധികൃതര്‍ക്കു പുറമേ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, നീലഗിരി മേഖലകളില്‍ നിന്നുള്ള ആരോഗ്യവകുപ്പ് അധികൃതരും യോഗത്തില്‍ പങ്കെടുക്കും.
സുല്‍ത്താന്‍ ബത്തേരിയിലാണു യോഗം. കുരങ്ങുപനി മൂലം ഇതുവരെ രണ്ടു മരണങ്ങളാണു വയനാട്ടില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 18 പേര്‍ക്കു പനി സ്ഥിരീകരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.