You are Here : Home / News Plus

മുല്ലപ്പെരിയാര്‍:കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

Text Size  

Story Dated: Friday, February 20, 2015 08:45 hrs UTC

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കണമെന്ന വിധിക്കെതിരേ കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.ജലനിരപ്പ് ഉയര്‍ത്താനുള്ള വിധിയില്‍ വ്യക്തത വരുത്തണമെന്നും ഉപാധികളോടെ മാത്രമേ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാടിനെ അനുവദിക്കാവൂ എന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കോടതി തയാറായില്ല. ജലനിരപ്പ് 142 അടിയാക്കാന്‍ നേരത്തെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.