You are Here : Home / News Plus

പട്ടയ പ്രശ്നം:നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് കെ.പി.സി.സി

Text Size  

Story Dated: Tuesday, February 24, 2015 05:30 hrs UTC

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പിസി.സി യോഗം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തതായി അധ്യക്ഷന്‍ വി.എം സുധീരന്‍. വിഷയം കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എ.കെ മണി പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ വിവിധ വകുപ്പുകളില്‍ പുരോഗമിക്കുകയാണ്. പത്ത് ചെയിന്‍ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് കൂടി പട്ടയം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടതായും സുധീരന്‍ പറഞ്ഞു.
ജനപക്ഷയാത്രയുടെ സന്ദേശങ്ങള്‍ നടപ്പില്‍ വരുത്താനുള്ള കര്‍മപരിപാടികള്‍ക്ക് കെ.പി.സി.സി രൂപം നല്‍കും. സര്‍ക്കാര്‍- കെ.പി.സി.സി ഏകോപനസമിതിയോഗം വ്യാഴാഴ്ച ചേരുമെന്ന് സുധീരന്‍ പറഞ്ഞു. കെ.പി.സി.സി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.