ന്യൂഡല്‍ഹി:സി പി എം കേന്ദ്ര നേതൃത്വത്തിന് വി എസ് അച്യുതാനന്ദന് നല്കിയ കത്ത് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി. കത്തില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ നേരത്തെതന്നെ ചര്‍ച്ചചെയ്ത് പരിഹരിച്ചവയാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.സംഘടനാ വിഷയങ്ങളില്‍ കമ്മീഷന് അന്തിമ തീരുമാനമെടുക്കുമെന്നും കാരാട്ട് വ്യക്തമാക്കി. ടി പി കേസ് അടക്കമുള്ള വിഷയങ്ങളാണ് വി എസ് കത്തില്‍ ഉന്നയിച്ചിരുന്നത്. വി എസ്സിന്റെ വിയോജിപ്പോടെയാണ് കത്ത് തള്ളിയത്.
കത്ത് തള്ളിയത് അടക്കമുള്ള നടപടികളെക്കുറിച്ച് പ്രതികരിക്കാന്‍ വി എസ് തയ്യാറായില്ല. ഇതേക്കുറിച്ചെല്ലാം പിന്നീട് പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മിറ്റിയില്‍ തനിക്കെതിരായ പ്രമേയം റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി വിരുദ്ധനെന്ന പ്രമേയം നിലനില്‍ക്കെ പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ചതുകൊണ്ടാണ് സമ്മേളനം ബഹിഷ്കരിച്ചത്. ജില്ലാ സമ്മേളനങ്ങളുമായി സഹകരിച്ചിരുന്നുവെന്നും വി എസ് വ്യക്തമാക്കി.
Comments