കൊക്കെയ്ന്‍ കേസിലെ നാല് പ്രതികള്‍ ജാമ്യത്തിലിറങ്ങി. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതരായത്. ഷൈന്‍ എറണാകുളം സബ് ജയിലില്‍ നിന്നും യുവതികള്‍ വിയ്യൂരിലെ വനിത ജയിലില്‍ നിന്നുമാണ് പുറത്തിറങ്ങിയത്.
തങ്ങളെ കേസില്‍ കുടുക്കിയതാണെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും പ്രതികളായ യുവതികള്‍ ആരോപിച്ചു. ഫോണ്‍ കോള്‍ നിരീക്ഷിച്ചെന്ന പൊലീസ് വാദം കള്ളമാണ്. വിവാദ വ്യവസായി നിസാമുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പ്രതികള്‍ വ്യക്തമാക്കി. അതേസമയം തന്നെ ഈ കേസില്‍ കുടുക്കിയതാണോയെന്നതിനെ സംബന്ധിച്ച് അറിയില്ലെന്നായിരുന്നു ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചത്.
Comments