ബെംഗളൂരുവില്‍ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. പ്ലസ് ടൂ വിദ്യാര്‍ഥിനി ഗൗതമി (18) യാണ് മരിച്ചത്. സംഭവത്തില്‍ സ്കൂള്‍ അറ്റന്‍ഡര്‍ മഹേഷ് (30) എന്നയാള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. ചൊവ്വാഴ്ച രാത്രി നഗരത്തിന് പുറത്തുള്ള പ്രഗതി സ്കൂളിന്റെ ഹോസ്റ്റലിന് സമീപത്തുവച്ചാണ് ഗൗതമിക്കുനേരെ മഹേഷ് വെടിവച്ചത്. തലയ്ക്ക് വെടിയേറ്റ വിദ്യാര്‍ഥിനി സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി ശിശിരയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മഹേഷ് ഒളിവില്‍പോയി. തുങ്കൂര്‍ സ്വദേശിനിയാണ് മരിച്ച ഗൗതമി. സ്കൂള്‍ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. പോലീസ് അന്വേഷണം തുടങ്ങി. കര്‍ണാടക ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജും സിറ്റി പോലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഡിയും സ്കൂളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments