റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ 54-കാരന്‍െറ മൃതദേഹം കണ്ടെത്തി. ചേലക്കര കുറുമല കല്‍പ്പട വീട്ടില്‍ രാമകൃഷ്ണന്‍െറ (ബാലന് -54) മൃതദേഹമാണ് കുറുമല ഗവ. എല്‍.പി സ്കൂളിനടുത്ത് റോഡരികില്‍ കണ്ടത്.
തമിഴ്നാട്ടില്‍ കിടക്ക നിര്‍മ്മാണ കമ്പനി തൊഴിലാളിയായി ഇയാള്‍ വല്ലപ്പോഴുമാണ് നാട്ടില്‍ വരാറുള്ളത്. കഴിഞ്ഞ ദിവസം വന്ന ഇയാള്‍ മറ്റൊരാളുമൊത്ത് മദ്യപിച്ച് വഴക്കിട്ടിരുന്നതായി പറയുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളെ ചേലക്കര പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Comments