സി.പി.ഐ കേരളഘടകത്തിന് ഇനി സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഇല്ല. സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് പാര്‍ട്ടിയുടെ അടിയന്തര തീരുമാനങ്ങളും തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ നിര്‍ണയവും നടത്തിയിരുന്നത്. ഈ കമ്മിറ്റിയാണ് ഇനിമുതല്‍ വേണ്ടെന്നു വെച്ചത്. വോട്ടെടുപ്പില്‍ ഇക്കാര്യത്തെ അനുകൂലിച്ചത് 48 പേരാണ്. പ്രതികൂലിച്ചത് 20 പേരും.കേരളഘടകത്തിന് ഇതുവരെ മൂന്നു കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന എക്സിക്യൂട്ടിവ്, സംസ്ഥാന കൗണ്‍സില്‍. സംസ്ഥാന എക്സിക്യൂട്ടിവും സംസ്ഥാന കൗണ്‍സിലും നിലനിര്‍ത്തിയാല്‍ മതിയെന്നാണ് തീരുമാനം.സംസ്ഥാന കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പിലാണ് തീരുമാനം.
Comments