ആര്‍ക്കും വേണ്ടാത്ത റഫേല്‍ വിമാനം ഇന്ത്യ വാങ്ങുന്നതിനെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. കരാറിനെ അഴിമതിയെന്ന് വിശേഷിപ്പിച്ച സുബ്രഹ്മണ്യം സ്വാമി ഈ ഇടപാട് പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടു. ഇന്ധനക്ഷമതയും പ്രവര്‍ത്തനക്ഷമതയും കുറഞ്ഞ റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ലോകത്ത് ഒരു രാജ്യവും തയാറാകുന്നില്ല. മുന്‍പ് ഈ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടവര്‍ പോലും അത് റദ്ദാക്കി. സ്വിറ്റ്സര്‍ലണ്ട് ഉദാഹരണമായി അദ്ദേഹം പറഞ്ഞു.
Comments