ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ ശക്തമായി പ്രതിരോധിക്കാന്‍ ബിജെപി ഒരുങ്ങുന്നു. ഭൂമിയേറ്റെടുക്കലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പു തുറന്നു കാട്ടുമെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ ശക്തമായി നേരിടാന്‍ എംപിമാര്‍ക്കു നിര്‍ദേശം നല്‍കിയതായാണു വിവരം. ചൊവ്വാഴ്ച രാവിലെ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യനായിഡുവുമാണ് എംപിമാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
Comments