എഴുത്തുകാരി ശോഭാ ഡെക്ക് എതിരെ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശലംഘന പ്രമേയം സുപ്രീംകോടതി സ്റ്റേ ചെയ്തു. നിയമസഭയുടെ നടപടിയില്‍ വിശദീകരണം തേടി അധികൃതര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ശോഭാ ഡെയുടെ പരാതിയിലാണ് കോടതി നടപടി. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തെ പൗരന്മാര്ക്കുണ്ട്. സര്‍ക്കാരിന്‍െറ തെറ്റായ തീരുമാനത്തിനെതിരായാണ് ശോഭാ ഡെ പ്രതികരിച്ചത്. എന്നാല്‍, നിയമസഭയുടെ പ്രത്യേകാവകാശത്തെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുതിര്‍ന്ന അഭിഭാഷകന് സി.എ സുന്ദരം കോടതിയില്‍ വാദിച്ചു.
നഗരത്തിലെ മള്‍ട്ടിപ്ളക്സുകളില്‍ മറാത്തി സിനിമാ പ്രദര്‍ശനം നിര്‍ബന്ധമാക്കിയതിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ കളിയാക്കി ട്വിറ്ററെഴുതിയതിനാണ് ശോഭക്കെതിരേ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശലംഘന പ്രമേയം അവതരിപ്പിച്ചത്. മറാത്തികളെയും മുഖ്യമന്ത്രിയെയും ശോഭാ ഡെ പരിഹസിച്ചെന്നാരോപിച്ച് ഏപ്രില്‍ എട്ടിനാണ് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായിക്ക് പ്രമേയം കൊണ്ടുവന്നത്.
Comments