അയ്യന്തോളില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മധു ഈച്ചരത്തിനനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒരാള്‍ക്ക് ജീവപര്യന്തം തടവിനും മരിച്ച മധുവിന്റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
2013 ജൂണിലാണ് കോണ്‍ഗ്രസ്സ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.
തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി രണ്ട് ആണ് വിധിപ്രഖ്യാപിച്ചത്.
2013 ജൂണ്‍ ഒന്നിന് രാവിലെ ഒമ്പതരയോടെയാണ് അയ്യന്തോള്‍ ക്ഷേത്രനടയില്‍വെച്ച് ഓട്ടോയില്‍ വന്ന നാലംഗ സംഘം മധുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകമെന്നായിരുന്നു ആരോപണം.
Comments