അടിയന്തര യു.ഡി.എഫ് യോഗം വിളിക്കണമെന്ന് മുസ് ലിം ലീഗ് ഉന്നതാധികാര സമിതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച യു.ഡി.എഫ്. നേതൃയോഗം ചേരും.യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തിട്ടുമതി യു.ഡി.എഫ് മേഖലാ ജാഥകളുമായി മുന്നോട്ടുപോകുന്നതെന്നാണ് ലീഗ് നിലപാട്. ഇക്കാര്യം അവര്‍ മുന്നണി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ് പോരാണ് ലീഗിനെ ഈ നടപടിക്ക് പ്രേരിപ്പിച്ചത്.
ഗ്രൂപ്പ് പോരിന്‍െറ സാഹചര്യത്തില്‍ യു.ഡി.എഫ് മേഖലാ ജാഥകള്‍ ഫലം കാണുമോയെന്ന് മുസ്ലിംലീഗ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാണി ഗ്രൂപ്പിന്‍െറ സമ്മര്‍ദത്തെ തുടര്‍ന്ന് നേരത്തെ മധ്യമേഖലാ ജാഥ മാറ്റിവെച്ചിരുന്നു. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ മലേഷ്യന്‍ പര്യടനത്തിലായതിനാല്‍ ഉന്നതാധികാരസമിതി അംഗമായ സാദിഖലി ശിഹാബ്തങ്ങളുടെ സാന്നിധ്യത്തില്‍ പാണക്കാട് യോഗം ചേര്‍ന്നാണ് ലീഗ് യുഡി.എഫ്.യോഗം ചേരണമെന്ന് ആവശ്യപ്പെട്ടത്.
Comments