സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി
Text Size
Story Dated: Friday, May 22, 2015 06:11 hrs UTC
സ്വകാര്യവ്യക്തികള്‍ സ്ഥാപിക്കുന്ന വ്യവസായ എസ്റ്റേറ്റുകളോട് സര്‍ക്കാര്‍ സഹകരിക്കുമെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ചെറുവണ്ണൂര്‍-നല്ലളത്ത് സ്ഥാപിച്ച വ്യവസായ എസ്റ്റേറ്റിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യവ്യക്തികള്‍ സ്ഥാപിക്കുന്ന വ്യവസായ എസ്റ്റേറ്റുകള്ക്കുള്ള അടിസ്ഥാനസൗകാര്യങ്ങള് സര്‍ക്കാര്‍ ചെയ്തുകൊടുക്കും. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാനസര്‍ക്കാര്‍ തുടരുന്നത്. ഇന്ത്യയിലെ ചെറുകിട വ്യവസായമേഖലയിലെ വളര്‍ച്ചനിരക്കില്‍ കേരളം ഒന്നാം സ്ഥാനത്താണ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ചെറുവണ്ണൂര്‍ നല്ലളം വ്യവസായ എസ്റ്റേറ്റ് രാജ്യത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments