അസമില്‍ കൊക്രജാര്‍ ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി. ഗുവാഹത്തി സിഫുങ് എക്സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തില്‍ എഞ്ചിന് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. ശനിയാഴ്ച രാവിലെ 5.15 ന് സാലക്തി സ്റ്റേഷനും ബസുഗാവിനും ഇടയിരുന്നു അപകടം.
പാലം കടക്കുമ്പോള്‍ ട്രെയിനിന്‍്റെ അഞ്ചു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ട്രെയിനിന്‍്റെ രണ്ടു ബോഗികള്‍ പാലത്തിനു താഴേക്ക് തൂങ്ങിയ നിലയിലാണ്. മറ്റു രണ്ടു ബോഗികള്‍ കൂട്ടിയിടിച്ച് ഉയര്‍ന്നു നില്‍ക്കുകയാണ്. ട്രെയിന്‍ സാധാരണ വേഗത്തിലാണ് പോയിക്കൊണ്ടിരുന്നതെന്നും അപകടകാരണം വ്യക്തമല്ലെന്നും നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റ എഞ്ചിന് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Comments