പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ ജമ്മു കാഷ്മീര്‍ സന്ദര്‍ശനം തുടങ്ങി. ശനിയാഴ്ച രാവിലെ ജമ്മുവില്‍ എത്തിയ പ്രതിരോധമന്ത്രി നിയന്ത്രണ രേഖയിലെ സുപ്രധാന പ്രദേശങ്ങളും സന്ദര്‍ശിച്ചു. സുരക്ഷ സംവിധാനങ്ങള്‍ നേരിട്ട് പരിശോധിക്കാനാണ് മന്ത്രിയുടെ കാഷ്മീര്‍ സന്ദര്‍ശനം.പ്രത്യേക വിമാനത്തില്‍ ജമ്മുവിലെത്തിയ പരീക്കര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്, ഗവര്‍ണര്‍ എന്‍.എന്‍.വോറ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. സൈനിക തലവന്‍ ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗും പ്രതിരോധമന്ത്രിക്ക് ഒപ്പമുണ്ട്.
Comments