തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ എല്ലാ വാഗ്ദാനങ്ങളും മറന്ന് കര്‍ഷകരെയും തൊഴിലാളികളെയും യുവാക്കളെയും വഞ്ചിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ ഏതാനും കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കല്‍ നിയമം പോലും അട്ടിമറിക്കുകയാണെന്ന് എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന യുവജനറാലി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിക്കെതിരെ ആഞ്ഞടിച്ച രാഹുല്‍ പക്ഷെ പ്രസംഗത്തില്‍ സി.പി. എമ്മിനെപ്പറ്റി ഒന്നും പരാമര്‍ശിച്ചില്ല.
Comments