പീരുമേട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വഴിയില്‍ത്തള്ളി. വ്യാഴാഴ്ചരാത്രി അവശനിലയില്‍ കണ്ടെത്തിയ യുവതിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ കാമുകനും സുഹൃത്തുക്കളുമാണ് ഇവരെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറയുന്നു.
സുഹൃത്തായ മുല്ല എന്ന ഓട്ടോ ഡ്രൈവര്‍ യുവതിയെ ബുധനാഴ്ച കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം യുവതിയെ ബലാത്സംഗം ചെയ്ത ശേഷം യുവതിയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. മൂന്നുമാസം മുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതിയാണ് അക്രമത്തിന് ഇരയായത്.
Comments