നിര്‍ണായ തെരഞ്ഞെടുപ്പെന്ന് വിജയകുമാര്‍; ജനങ്ങളെ പൂര്‍ണ വിശ്വാസമെന്ന് ശബരീനാഥന്
Text Size
Story Dated: Sunday, May 31, 2015 12:36 hrs UTC
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് അരുവിക്കരയിലേതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാര്‍. കേരളം എങ്ങോട്ടെന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അരുവിക്കരയിലെ ജനങ്ങളെ പൂര്‍ണ വിശ്വാസമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. എസ് ശബരീനാഥന് പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങളുമായി വലിയ ആത്മബന്ധമാണ് പിതാവ് ജി. കാര്ത്തികേയനുണ്ടായിരുന്നത്. അദ്ദേഹത്തിന്‍െറ വികസന സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് തന്‍െറ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments