കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജ് അടക്കം 11 പേരെ കടകംപള്ളി- കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്തു.ഇവരെ വൈകിട്ട് നാലു മണിയോടെ കോടതിയില്‍ ഹാജരാക്കും. കടകംപള്ളി ഭൂമി തട്ടിപ്പിനാണ് സലീം രാജിനെ അറസ്റ്റു ചെയ്തത്. രാവിലെ 10 മണിയോടെ തിരുവനന്തപുരം സി.ബി.ഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു സലീം രാജിന്റെ അറസ്റ്റ്. മറ്റുള്ളവരെ കൊച്ചി യൂണിറ്റാണ് അറസ്റ്റു ചെയ്തത്.പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സി.ബി.ഐ ശ്രമിച്ചുവെങ്കിലും ഇവര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് നടന്നില്ല.കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഭൂമി തട്ടിപ്പില്‍ സലീം രാജും ഭാര്യയും നാല് വില്ലേജ് ഓഫീസര്‍മാരും അടക്കം 27 പേര് പ്രതികളാണെന്ന് സി.ബി.ഐ തിരുവനന്തപുരം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ വ്യക്തമാക്കി
Comments