പി.സി ജോര്‍ജിനെ അയോഗ്യനാക്കി പുറത്താക്കാന്‍ കേരള കോണ്‍ഗ്രസില്‍ നീക്കം. 1989 ല്‍ ആര്.ബാലകൃഷ്ണപിള്ളയെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കിയതിന്റെ ചുവടുപിടിച്ചാണ് ജോര്‍ജിനെതിരെയും നീങ്ങുന്നത്. അരുവിക്കരയില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും എതിര്‍സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും തെളിവുകളാക്കിയാണ് അയോഗ്യനാക്കാന്‍ ഒരുങ്ങുന്നത്.
1989 ല്‍ മൂവാറ്റുപുഴയില്‍ ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായിരിക്കെ പി.ജെ.ജോസഫിനെതിരെ മത്സരിച്ച സ്ഥാനാര്‍ഥിയെ പിന്തുണച്ചതാണ് ആര്.ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കുന്നതിലേക്ക് നയിച്ചത്. ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം കണക്കിലെടുത്ത് സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണനാണ് അന്ന് പിള്ളയെ അയോഗ്യനാക്കിയത്.
Comments