ശ്ചിമ മുംബൈയിലെ മലാഡിലുള്ള മല്‍വാണിയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 64 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ കഴിയുന്ന 12 പേരുടെ സ്ഥിതി ഗുരുതരമാണ്. സംഭവത്തില്‍ മുംബൈ ക്രൈം ബ്രാഞ്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഫ്രാന്‍സിസ് തോമസ് ഡെമലോ(46), സലിം മഹബൂബ് ഷെയ്ഖ്(39), രാജു ഹനുമന്ത് പാസ്കര്‍(50), ഡൊണാള്‍ഡ് റോബര്‍ട്ട് പട്ടേല്‍ (47), ഗൗതം ഹാര്‍തെ (30) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച്ച രാത്രി മദ്യപിച്ചവര്‍ക്ക് വ്യാഴാഴ്ച്ച രാവിലെയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത വയറുവേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Comments