മുംബൈ തീരത്ത് ചരക്കു കപ്പല്‍ മുങ്ങുന്നു. തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് 'ജിന്‍ഡാല്‍ കാമാക്ഷി' എന്ന കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുന്നത്. കപ്പല്‍ മുങ്ങുന്നതിന്റെ കാരണം വ്യക്തമല്ല.
കപ്പലിലെ 19 ജീവനക്കാരെ നാവിക സേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. മോശം കാലാവസ്ഥക്കിടയിലും അതിസാഹസികമായിട്ടാണ് നാവികസേനയുടെ സീ കിങ്ങ് 42 സി ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഞായറാഴ്ച രാത്രിയാണ് കപ്പല്‍ മുങ്ങുന്നെന്ന അപായസന്ദേശം നാവികസേനയ്ക്ക് ലഭിച്ചത്.
Comments