You are Here : Home / News Plus

എല്‍.ഡി.എഫിനെതിരായ ജനങ്ങളുടെ പ്രതികരണമാണ് ജയമെന്ന് മാണി

Text Size  

Story Dated: Tuesday, June 30, 2015 05:29 hrs UTC

തിരുവനന്തപുരം: അരുവിക്കരയിലെ ജയം എല്‍.ഡി.എഫിന്‍റെ നിഷേധാത്മക രാഷ്ട്രീയത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണമാണെന്ന് മന്ത്രി കെ.എം മാണി. യു.ഡി.എഫിനു നല്‍കുന്ന വോട്ട് കള്ളന്‍മാര്‍ക്കു നല്‍കുന്ന വോട്ടാണെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ കള്ളന്‍മാര്‍ മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ എല്‍.ഡി.എഫിന്‍റെ കപ്പലില്‍ തന്നെയാണെന്ന് തെളിഞ്ഞുവെന്നും മാണി പ്രതികരിച്ചു.
സി.പി.എം അരുവിക്കരയില്‍ അപസര്‍പ്പക കഥകള്‍ പ്രചരിപ്പിച്ചു. അതെല്ലാം ജനങ്ങള്‍ തള്ളികളഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. മാണി അരുവിക്കരയില്‍ കാലുകുത്തുകയില്ല എന്നാണ് സി.പി.എം നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ താന്‍ അവിടെ പോവുകയും അനേകം പ്രചരണ പരിപാടികളിലും കുടുംബ യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്തു. അവിടെയുള്ള ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മനസിലാക്കിയിരുന്നു.
യു.ഡി.എഫിനെതിരെ സര്‍വ്വ സന്നാഹങ്ങളോടെയാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. എന്നാല്‍ അവിടെ കള്ളപ്രചരണങ്ങള്‍ ഏറ്റില്ല. അഴിമതിക്കാരെ സ്വന്തം വീട്ടിലും പാര്‍ട്ടിയിലും സംരക്ഷിച്ചുകൊണ്ട് യു.ഡി.എഫിനെതിരെ വ്യാജപ്രചരണങ്ങളുമായി ഇറങ്ങിയ എല്‍.ഡി.എഫ് തന്ത്രങ്ങള്‍ക്ക് ജനങ്ങള്‍ ഒരു വിലയും നല്‍കിയില്ല. നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനമെന്ന മുഖം മൂടിയില്‍ ചില മാധ്യങ്ങള്‍ പടച്ചുവിട്ട വ്യാജവാര്‍ത്തകളും അരുവിക്കരയില്‍ ഫലം കണ്ടില്ല. എല്ലാവിധ വ്യാജ പ്രചരണങ്ങളെയും അതിജീവിച്ചുകൊണ്ടാണ് യു.ഡി.എഫ് അരുവിക്കരയില്‍ വിജയിച്ചതെന്നും മാണി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.