You are Here : Home / News Plus

ഇടതു കക്ഷികള്‍ക്ക് സ്വാഗതമെന്ന് ചെന്നിത്തല

Text Size  

Story Dated: Thursday, July 02, 2015 07:40 hrs UTC

ഇടതുകക്ഷികള്‍ യു.ഡി.എഫിലേക്ക് വരാന്‍ തയ്യാറായാല്‍ അവരെ സ്വാഗതം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബി.ജെ.പി വിരുദ്ധതക്ക് വേണ്ടി കോണ്‍ഗ്രസ്സിനെ അന്ധമായി എതിര്‍ക്കുന്നത് ഒഴിവാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തില്‍ കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വീക്ഷണം എഡിറ്റോറിയല്‍ എഴുതിയതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രസ്താവന. അരുവിക്കരയിലെ മരണമണി സി.പി.എം ചെവിക്കൊള്ളുമോ എന്ന തലക്കെട്ടില്‍ വീക്ഷണം ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ 'സി പി എമ്മിനോളം തന്നെ ചീഞ്ഞുനാറാത്ത പാര്‍ട്ടി എന്ന നിലയില്‍ സി പി ഐ കപ്പലില്‍ നിന്നും രക്ഷപ്പെടേണ്ടതാണ്' തുടങ്ങിയ പരാമര്‍ശങ്ങളുണ്ട്.

സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ലീഗ് അടക്കമുള്ള ഘടകക്ഷികളും നേരത്തേ നടത്തിയിരുന്നു. അരുവിക്കര പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഈ ചര്‍ച്ചകള്‍ക്ക് ഊര്‍ജ്ജം പകരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.