You are Here : Home / News Plus

പ്രേമം വ്യാജന്‍: അന്വേഷണ സംഘം കൊച്ചിയിലേക്ക്

Text Size  

Story Dated: Wednesday, July 08, 2015 05:06 hrs UTC

‘പ്രേമം’ സിനിമ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘം കൊച്ചിയിലേക്ക്. കേസ് അന്വേഷിക്കുന്ന ആന്‍റി പൈറസി സെല്‍ കൊച്ചിയില്‍ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍െറ മൊഴിയെടുക്കും. അല്‍ഫോന്‍സിന്‍െറ വീടിന് സമീപത്തുള്ള സ്റ്റുഡിയോയില്‍ വെച്ചാണ് ചിത്രം എഡിറ്റ് ചെയ്തത്. അന്വേഷണ സംഘത്തിന് ചെന്നൈയിലേക്ക് പോകാനും അനുമതി ലഭിച്ചിട്ടുണ്ട്.

ചിത്രം ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ കൊല്ലം സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പേരൂര്‍ സ്വദേശിയായ സാദിഖാണ് അറസ്റ്റിലായ മൂന്നാമന്‍. 16ഉം 17ഉം വയസ്സുകാരെ ജുവനൈല്‍ കോടതി ജാമ്യത്തില്‍ വിട്ടു. സാദിഖിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ കൊല്ലം പേരൂരിലെ വീട്ടില്‍ നിന്നാണ് ആന്‍റി പൈറസി വിഭാഗം ഇവരെ അറസ്റ്റ് ചെയ്തത്. 16കാരനാണ് സിനിമ അപ്ലോഡ് ചെയ്തതെന്നാണ് വിവരം. ഒന്നരലക്ഷം പേരാണ് ഇത് ഡൗണ്‍ലോഡ് ചെയ്ത് കണ്ടത്. ഈ കുട്ടി നല്‍കിയ വിവരപ്രകാരമാണ് മറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.