You are Here : Home / News Plus

ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

Text Size  

Story Dated: Wednesday, July 08, 2015 07:28 hrs UTC

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മാണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍. സുകേശനാണ് ചൊവ്വാഴ്ച വിജിലന്‍സ് പ്രത്യേക കോടതിയുടെ അനുമതി തേടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേസില്‍ കെ.എം. മാണി പണം ആവശ്യപ്പെട്ടതിനോ ബാര്‍ ഉടമകള്‍ പണം നല്‍കിയതിനോ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. ബാര്‍ ഉടമകള്‍ക്ക് ഗുണകരമായ തീരുമാനം കൈകൊള്ളാന്‍ മാണി നിലപാട് സ്വീകരിച്ചതിനും തെളിവുകളില്ല. ബിജു രമേശ് മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ ശബ്ദരേഖകളില്‍ തിരുത്തലുകളുള്ളതിനാല്‍ തെളിവായി സ്വീകരിക്കാനാവില്ളെന്നും ആര്‍.സുകേശന്‍ കോടതിയില്‍ സമര്‍പ്പിച്ച 54 പേജ് വരുന്ന റഫറല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാറുടമകളുടെ സംഘടന വ്യാപകമായി പിരിവു നടത്തിയിട്ടുണ്ട്. സംഘടനയുടെ ക്യാഷ് ബുക്കില്‍ 15 ലക്ഷം രൂപ പിരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ തുക എന്തിനാണ് പിരിച്ചടെുത്തതെന്നോ ഇത് മാണിക്ക് കൈമാറിയോ എന്നതു സംബന്ധിച്ചും ഒരു രേഖയുമില്ല. ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും നുണപരിശോധനാ ഫലവും പൂര്‍ണമായി യോജിക്കുന്നില്ലെന്ന നിലപാടാണ് റിപ്പോര്‍ട്ടിലുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.