You are Here : Home / News Plus

ബാര്‍കോഴ: വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കും - കോടിയേരി

Text Size  

Story Dated: Wednesday, July 08, 2015 07:30 hrs UTC

ബാര്‍ കോഴ കേസ് അവസാനിപ്പിക്കാനുള്ള വിജിലന്‍സ് റഫറല്‍ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് അവസാനിപ്പിക്കാനുള്ള നീക്കം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഇതിനെ നിയമപരമായി നേരിടും. തുടര്‍ നടപടികള്‍ക്കായി നിയമവിദഗ്ധരുടെ ഉപദേശം തേടുമെന്നും കോടിയേരി വ്യക്തമാക്കി.
മാണി ബാറുടമകളില്‍ നിന്നും കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍ ബാറുടമകള്‍ പണം പിരിച്ച് മാണിക്ക് കോഴ നല്‍കിയതിന് തെളിവുകളുണ്ടെന്നും പറയുന്നു. ഭരണം നിലനിര്‍ത്തുന്നതിന് വേണ്ടി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശമനുസരിച്ചാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കി മാറ്റിയെന്നും കോടിയേരി ആരോപിച്ചു.
ജൂലൈ 20 ന് അഴിമതി വിരുദ്ധപ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.