You are Here : Home / News Plus

പാഠപുസ്തക വിതരണം 23 നകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍

Text Size  

Story Dated: Wednesday, July 08, 2015 07:31 hrs UTC

പാഠപുസ്തക വിതരണം ജൂലൈ 23നകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. പുസ്തക അച്ചടി ജൂലൈ 20 നകം പൂര്‍ത്തിയാക്കും. 19 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി. ബാക്കി പുസ്തകങ്ങളുടേത് അച്ചടി സമയബന്ധിതമായി പൂര്‍ത്തിയാക്കി 23 നകം വിതരണം നടത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. പുസ്തക വിതരണം വൈകുന്നത് സംബന്ധിച്ച പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കവെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലാണ് സര്‍ക്കാര്‍ നിലപാട് കോടതിയില്‍ അറിയിച്ചത്.

സംസ്ഥാനത്ത് ഏകദേശം രണ്ടരക്കോടി പുസ്തകങ്ങളാണ് ആവശ്യമുള്ളത്. ഇനി 10 ശതമാനം മാത്രമാണ് അച്ചടി പൂര്‍ത്തിയാക്കാനുള്ളതെന്നും തയാറായ പുസ്തകങ്ങള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കേസില്‍ കെ.ബി.പി.എസിനേയും കോടതി കക്ഷി ചേര്‍ത്തു. സ്വകാര്യ പ്രസില്‍ പുസ്തകം അച്ചടിക്കാന്‍ നല്‍കിയതിനെക്കുറിച്ച് കെ.ബി.പി.എസിനോട് കോടതി വിശദീകരണം തേടി. പ്രഖ്യാപിച്ച സമയത്തിനുള്ളില്‍ അച്ചടി പൂര്‍ത്തിയാകുമോയെന്നു കെ.ബി.പി.എസ് സത്യവാങ്മൂലം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. ഹരജി ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.