You are Here : Home / News Plus

ബാര്‍ കോഴക്കേസ്: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി

Text Size  

Story Dated: Thursday, July 09, 2015 07:00 hrs UTC

ബാര്‍ കോഴക്കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് പ്രത്യേക വിജിലന്‍സ് കോടതി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണനയ്‌ക്കെടുക്കുന്ന ആഗസ്ത് ഏഴിന് ഈ രേഖകള്‍ ഹാജരാക്കണമെന്നാണ് ആവശ്യം.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കേസിലെ പരാതിക്കാരനായ ബിജു രമേശിനും കോടതി നോട്ടീസ് അയച്ചു. മന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസ് അവസാനിപ്പിക്കാന്‍ അനുവാദം തേടി വിജിലന്‍സ് സമര്‍പ്പിച്ച ഇടക്കാല ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജഡ്ജി ജോണ്‍ ഇല്ലിക്കല്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.