You are Here : Home / News Plus

മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറത്ത് കൊന്നു;യുവാവ് അറസ്റ്റില്‍

Text Size  

Story Dated: Thursday, July 09, 2015 07:02 hrs UTC

സ്‌കൂളിലേക്ക് പോകുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ യുവാവ് കഴുത്തറത്തു കൊലപ്പെടുത്തി.കാഞ്ഞങ്ങാടിന് കിഴക്ക് കല്ല്യോട്ട് കണ്ണോത്തെ അബ്ബാസിന്റെയും ആയിഷയുടെയും മകന്‍ മുഹമ്മദ് ഫയദാ(9)ണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് കണ്ണോത്തെ വലിയ വളപ്പില്‍ വിജയകുമാറി (35)നെ പോലീസ് അറസ്റ്റു ചെയ്തു. 

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.മറ്റു കുട്ടികളോടൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്നു ഫയദ്. വഴി മധ്യേ ചാന്തന്‍മുള്ള് എന്ന സ്ഥലത്തെത്തിയപ്പോള്‍,കുട്ടികളുടെ മുമ്പിലേക്ക് വിജയന്‍ കത്തിയുമായി ചാടിവീഴുകയായിരുന്നു. ഭയന്ന് നിലവിളിച്ച് കുട്ടികള്‍ ചിതറി ഓടി. ഇതിനിടെ ഫയദിനെ പിടികൂടിയ അക്രമി മൂര്‍ച്ചയേറിയ കത്തികൊണ്ട് കഴുത്തറത്തു. സംഭവ സ്ഥലത്ത് പിടഞ്ഞ് വീണ കുട്ടി ഉടന്‍ മരിച്ചു. നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമി കടന്നു കളഞ്ഞു. എതാനും മിനിട്ടുകള്‍ക്കുള്ളില്‍ തൊട്ടടുത്ത പ്രദേശമായ ബെരിക്കുളം എന്ന സ്ഥലത്ത് നിന്ന് നാട്ടുകാര്‍ തന്നെ പ്രതിയെ പിടികൂടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.