You are Here : Home / News Plus

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രതിപക്ഷം

Text Size  

Story Dated: Thursday, July 09, 2015 07:03 hrs UTC

ധനമന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. കഴിഞ്ഞ ദിവസം അന്വേഷണോദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി. ആര്‍.സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയും ചെയ്തു. കെ. സുരേഷ് കുറുപ്പാണ് സഭ നിര്‍ത്തിവച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍, കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനാവില്ല എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. കേസന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും ഇതിനെക്കുറിച്ച് ആര്‍ക്കും പരാതിയില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.