You are Here : Home / News Plus

വ്യാപം കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Thursday, July 09, 2015 07:46 hrs UTC

വ്യാപം നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ അന്വേഷിക്കുമെന്ന് സുപ്രീകോടതി. ദുരൂഹമരണങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കേസുകളും സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. കേസ് ജൂലൈ 24 നകം ഏറ്റെടുക്കണമെന്നും രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണത്തിലെ പുരോഗതി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേസ് ജൂലൈ 24 ന് വീണ്ടും പരിഗണിക്കും. വ്യാപം കുംഭകോണത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിനിധീകരിച്ച് അറ്റോര്‍ണി ജനറല്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

ഹര്ജി പരിഗണിക്കവെ, കേസില്‍ മേല്‍നോട്ടം വഹിച്ചിരുന്ന മധ്യപ്രദേശ് ഹൈകോടതിയുടെ ജബല്‍പൂര്‍ ബെഞ്ചിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശം നടത്തി. ഉന്നതരുള്‍പ്പെട്ട ഇത്തരം കേസ് സുപ്രീംകോടതിക്ക് വിട്ട് ഹൈകോടതി ബെഞ്ച് കൈകഴുകുകയാണ് ചെയ്തത്. കേസിന്‍റെ തുടര്‍ നടപടികളില്‍ ഹൈകോടതി ഇടപെടരുതെന്നും സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.