You are Here : Home / News Plus

ബോംബ് ഭീഷണി: ജെറ്റ് എയര്‍വേഴ്സ് മസ്കറ്റില്‍ അടിയന്തരമായി ഇറക്കി

Text Size  

Story Dated: Thursday, July 09, 2015 04:12 hrs UTC

ന്യൂഡല്‍ഹി: ബോംബ് ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേഴ്സ് വിമാനം ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ അടിയന്തരമായി ഇറക്കി. ജെറ്റ് എയര്‍വേഴ്സിന്‍െറ 9ഡബ്ള്യു 536 വിമാനമാണ് മസ്കറ്റ് വിമാനത്താവളത്തില്‍ ഇറക്കിയത്. 61 യാത്രക്കാരുമായി മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനം ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മസ്കറ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു.
54 യാത്രക്കാരും ഏഴ് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഉച്ചക്ക് 12.46ന് പുറപ്പെട്ട വിമാനം ഭീഷണി സന്ദേശം ലഭിച്ചതിനെതുടര്‍ന്ന് 1.20ന് മസ്കറ്റില്‍ അടിയന്തരമായി ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബോംബ് ഭീഷണിയെ തുടര്‍ന്ന് ദുബായ് വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടതായി ജെറ്റ് എയര്‍വേഴ്സ് അധികൃതര്‍ സ്ഥിരീകരിച്ചു. അടിയന്തര ലാന്‍ഡിങ്ങിന്‍െറ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ഒരാഴ്ചക്കിടെ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കിയ രണ്ടാമത്തെ സംഭവമാണിത്. ചൊവ്വാഴ്ച തര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.