You are Here : Home / News Plus

നരേന്ദ്ര മോദിയും നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Friday, July 10, 2015 06:52 hrs UTC

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തി. 

മുംബെ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ്വിയെ ജാമ്യത്തില്‍വിട്ട പാക് നടപടിയെക്കുറിച്ചും അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായാണ് വിവരം. മുക്കാല്‍ മണിക്കൂര്‍ നിസ്ചയിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീ്ണ്ടു. ചര്‍ച്ചയ്ക്ക് മുമ്പ് ഇരു നേതാക്കളും ഹസ്തദാനം ചെയ്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തു. മോദിയോടൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ എന്നിവരും നവാസ് ഷെരീഫിനൊപ്പം പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസുമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.