You are Here : Home / News Plus

പാഠപുസ്തകം വൈകല്‍: ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

Text Size  

Story Dated: Friday, July 10, 2015 06:58 hrs UTC

പാഠപുസ്തക അച്ചടി വൈകിയതിനെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വരും വര്‍ഷങ്ങളില്‍ അച്ചടി വൈകാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ജൂലൈ 20ന് മുമ്പ് പാഠപുസ്തക അച്ചടി പൂര്‍ത്തിയാക്കി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു. നേരത്തെ നിശ്ചയിച്ച നിരക്കിലാവും കെ.ബി.പി.എസ് അച്ചടി നിര്‍വഹിക്കുക. അച്ചടി വൈകിയതിനെ കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സമയബന്ധിതമായി അച്ചടി പൂര്‍ത്തിയാക്കാമെന്ന് കെ.ബി.പി.എസ് നേരത്തെ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, അച്ചടി വൈകിയ വിവരം ഏറെ വൈകിയാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. അച്ചടി ഒരു ഘട്ടത്തിലും ഒൗദ്യോഗികമായി നിര്‍ത്തിവെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.