You are Here : Home / News Plus

ഐ.എസ്.എല്‍. രണ്ടാം സീസണിന്റെ താരലേലം മുംബൈയില്‍ ആരംഭിച്ചു

Text Size  

Story Dated: Friday, July 10, 2015 07:40 hrs UTC

ഐ.എസ്.എല്‍. രണ്ടാം സീസണിന്റെ താരലേലം മുംബൈയില്‍ ആരംഭിച്ചു. അഞ്ചുതാരങ്ങളെ ലേലം ചെയ്തപ്പോള്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ബാംഗ്ലൂര്‍ എഫ്.സി.യുടെ യൂജിന്‍സണ്‍ ലിങ്‌ദോയാണ്. 27.5 ലക്ഷം രൂപ മാത്രം അടിസ്ഥാനവിലയുണ്ടായിരുന്ന മേഘാലയക്കാരന്‍ മിഡ്ഫീല്‍ഡര്‍ 1.05 കോടി രൂപയ്ക്കാണ് ഹൃത്വിക് റോഷന്റെ ഉടമസ്ഥതയിലുള്ള പുണെ എഫ്.സി. സ്വന്തമാക്കിയത്. വലിയ പ്രതീക്ഷയുണ്ടായിരുന്ന സുനില്‍ ഛേത്രിക്ക് പ്രതീക്ഷിച്ച ഡിമാന്റുണ്ടായില്ല. 80 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ഛേത്രിയെ 1.25 കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. മലയാളിതാരവും ഡിഫന്‍ഡറുമായ അനസ് എടത്തൊടികയ്ക്കും നിരാശയായിരുന്നു ഫലം. 40 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട അനസിനെ 41 ലക്ഷം രൂപയ്ക്കാണ് ഡെല്‍ഹി ഡയനാമനോസ് സ്വന്തമാക്കിയത്. ആദ്യം ലേലം ചെയ്ത ജാക്കിചന്ദ്‌സിങ്ങിനെ 45 രൂപയ്ക്ക് ചെന്നൈയിന്‍ എഫ്.സി.യും രണ്ടാമത് ലേലം ചെയ്ത മറ്റൊരു മിഡ്ഫീല്‍ഡറായ തൊയ്‌സിങ്ങിനെ 86 ലക്ഷം രൂപയ്ക്ക് ചെന്നൈയിന്‍ എഫ്.സി.യും സ്വന്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.