You are Here : Home / News Plus

മദ്യനയം: ബാറുടമകളുടെ ഹര്‍ജി മാറ്റിവെച്ചു

Text Size  

Story Dated: Friday, July 10, 2015 07:41 hrs UTC

സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി മാറ്റിവെച്ചു. ജൂലായ് 28 ലേക്കാണ് കേസ് മാറ്റിയത്. 

ഹര്‍ജിയില്‍ ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തക്കിയാണ് സുപ്രീം കോടതിയില്‍ ഹാജരായത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയാണ് ഹാജരായതെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. 

സുപ്രീംകോടതിയുടെ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.മൂന്നംഗബെഞ്ചിനു പകരം ജസ്റ്റിസ് അനില്‍ ആര്‍. ദവെയും ജസ്റ്റിസ് ആര്‍.കെ. അഗര്‍വാളുമടങ്ങുന്ന രണ്ടംഗബെഞ്ചാണ് കേസ് കേള്‍ക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.