You are Here : Home / News Plus

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

Text Size  

Story Dated: Saturday, July 11, 2015 05:14 hrs UTC

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. കൊച്ചി ഇടപ്പിള്ളി പ്രശാന്തി നഗറിലെ അഞ്ചുനില ഫ്ളാറ്റിലാണ് സംഭവം. വേണി ഷിബു(30), മകള്‍ കിരണ്‍ എന്നിവരാണ് മരിച്ചത്. സാധനനസാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. എന്നാല്‍ ആത്മഹത്യയാണെന്നാണ് പൊലീസിന്‍െറ പ്രാഥമികനിഗമനം. ഫോറന്‍സിക് വിദഗ്ധരുടെ പരിോധനക്കു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ.
പുലര്‍ച്ചെ മൂന്നുമണിയോടെ പൊട്ടിത്തെറിശബ്ദം കേട്ട് സ്ഥലത്തത്തെിയ നാട്ടുകാര്‍ക്ക് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണ് കാണാന്‍ കഴിഞ്ഞത്. അഗ്നിശമന സേന സ്ഥലത്തത്തെിയിട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.