You are Here : Home / News Plus

ആനക്കൊമ്പ്‌വേട്ട: തിരുവനന്തപുരത്ത് ഏഴു പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Saturday, July 11, 2015 06:57 hrs UTC

ആനക്കൊമ്പ് വേട്ട നടത്തിയ സംഘത്തിലെ ഏഴു പേരെ തിരുവനന്തപുരം ബാലരാമപുരത്തു വച്ച് വനംവകുപ്പ് അറസ്റ്റ് ചെയ്തു.

ഗുണ്ടാനേതാവ് ബ്രൈറ്റ് അജി ഉള്‍പ്പടെയുള്ള ഏഴു പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ആനക്കൊമ്പും ആനക്കൊമ്പ് കൊണ്ട് ഉണ്ടാക്കി വിഗ്രഹങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ചൈന, നേപ്പാള്‍, ദുബായ് എന്നിവിടങ്ങളിലേയ്ക്ക് കയറ്റി അയക്കാനായി കൊണ്ടുവന്നവയാണ് ഈ ആനക്കൊമ്പുകളെന്ന് സംശയിക്കുന്നതായി വനംവകുപ്പ് അറിയിച്ചു. പ്രതികളെ വനംവകുപ്പ് ആസ്ഥാനത്ത് ചോദ്യംചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.