You are Here : Home / News Plus

മുംബൈയില്‍ പെണ്‍കുട്ടി ഒരേ സംഘത്താല്‍ ഇരട്ടപീഡനത്തിന് ഇരയായി

Text Size  

Story Dated: Saturday, July 11, 2015 06:59 hrs UTC

പതിനേഴുകാരിയായ പെണ്‍കുട്ടി ഒരേ സംഘത്താല്‍ രണ്ടു തവണ പീഡിപ്പിക്കപ്പെട്ടു. ആദ്യ പീഡനത്തിന് ശേഷം സംഘത്തെ കുടുക്കാന്‍ പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിച്ച യുവതിക്കാണ് മഹാരാഷ്ട്രയിലെ ജല്‍നയില്‍ ഈ ദുരനുഭവമുണ്ടായത്. സംഘത്തെ കുടുക്കാന്‍ പദ്ധതിയിട്ട പോലീസിന്റെ പിടിപ്പുകേടാണ് പെണ്‍കുട്ടി രണ്ടാമതും പീഡിപ്പിക്കപ്പെടാന്‍ കാരണം. പദ്ധതി തയ്യാറാക്കിയ പോലീസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, രണ്ടു പ്രതികളെയും പോലീസ് പിടികൂടിയിട്ടുണ്ട്. 

സുഹൃത്തിനൊപ്പം നടന്നു പോവുമ്പോള്‍ വിജനമായ സ്ഥലത്തുവെച്ച് ഇവരെ വളഞ്ഞു പിടികൂടിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വനത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് യുവതിയെ മാനഭംഗപ്പെടുത്തുക മാത്രമല്ല; പീഡനം വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും അവര്‍ കവര്‍ന്നെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.