You are Here : Home / News Plus

ആശാറാം ബാപ്പു പീഡനകേസ്: ഒരു സാക്ഷി കൂടി ആക്രമിക്കപ്പെട്ടു

Text Size  

Story Dated: Saturday, July 11, 2015 07:41 hrs UTC

ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെയുള്ള പീഡനക്കേസിലെ മറ്റൊരു സാക്ഷി കൂടി ആക്രമിക്കപ്പെട്ടു. 35 വയസ്സുള്ള കൃപാല്‍ സിങ്ങിനാണ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍വെച്ച് വെടിയേറ്റത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ആശാറാം ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞ ഒമ്പതാമത്തെയാളാണ് ആക്രമിക്കപ്പെടുന്നത്.

തന്‍െറ ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് കൃപാല്‍ സിങ് ആക്രമിക്കപ്പെട്ടത്. മറ്റൊരു ബൈക്കിലെത്തിയ രണ്ട് പേരില്‍ പിന്നിലിരുന്നയാള്‍ സിങ്ങിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നില്‍ വെടിയേറ്റ കൃപാലിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിവെച്ചവര്‍ ആശാറാം ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞതിനെതിരെ മുന്നറിയിപ്പ് നല്‍കിയതായും അറിയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.